Current Date

Search
Close this search box.
Search
Close this search box.

ഇറാനെതിരെയുള്ള യു.എസ് ഉപരോധം: ശക്തമായി അപലപിച്ച് യൂറോപ്യന്‍ യൂണിയന്‍

പാരിസ്: ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍. ഫ്രാന്‍സ്,ജര്‍മനി,യു.കെ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും സംയുക്തമായാണ് യു.എസിന്റെ ഇറാന്‍ സാമ്പത്തിക ഉപരോധത്തെ അപലപിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളെയും സംരംഭങ്ങളെയും സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അംഗങ്ങള്‍ പറഞ്ഞു.

വെള്ളിയാഴ്ച യൂറോപ്യന്‍ യൂണിയന്‍ മേധാവി ഫെഡ്രിക മൊഗേര്‍നി മറ്റു രാജ്യങ്ങളിലെ മന്ത്രിമാരുമാണ് വിഷയത്തില്‍ ആഴത്തിലുള്ള അപലപനം രേഖപ്പെടുത്തിയത്. യൂറോപ്പിന്റെ സുരക്ഷക്കും അതുമൂലം ലോകത്തിന്റെയാകെ സുരക്ഷക്കും ഈ ഉപരോധം നിര്‍ണായകമാകുമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. യൂറോപ്പിന്റെ സാമ്പത്തികാവസ്ഥയെ സംരക്ഷിക്കണമെങ്കില്‍ ഇറാനുമായി നിയമാനുസൃതമായി വ്യാപാര ബന്ധം നിലനിര്‍ത്തേണ്ടതാണെന്നും പ്രസ്താവനയില്‍ പറയുന്നു.

 

Related Articles