Current Date

Search
Close this search box.
Search
Close this search box.

ഇറാന്റെ ആരോഗ്യ മേഖലയിലും യു.എസിന്റെ ഉപരോധം

തെഹ്‌റാന്‍: ഇറാന്റെ ആരോഗ്യ മേഖലക്ക് മുകളിലും യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയത് മനുഷ്യാവകാശ ലംഘനമാണെന്ന് ഇറാന്‍. ഇറാനിലെ രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയ നടപടി ആരോഗ്യ മേഖലക്കു മേലുള്ള യു.എസിന്റെ സമ്മര്‍ദ്ദം മനുഷ്യത്വത്തിനു മേലുള്ള കുറ്റകൃത്യമാണെന്നും ഇറാന്‍ ആരോഗ്യ മന്ത്രി സഈദ് നമകി പറഞ്ഞു. ലബനീസ് ആരോഗ്യമന്ത്രിയുമായുള്ള വാര്‍ത്തസമ്മേളനകത്തിലാണ് അദ്ദേഹം യു.എസിനെ കുറ്റപ്പെടുത്തിയത്.

2015ലെ ആണവ കരാറില്‍ നിന്നും പിന്മാറിയതിനു പിന്നാലെ 2018ലാണ് യു.എസ് ഇറാനു മേല്‍ ഉപരോധം ശക്തമാക്കിയത്. എന്നാല്‍ അവശ്യവസ്തുക്കള്‍,മരുന്നുകള്‍,മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയെ ഉപരോധത്തില്‍ നിന്നും ഒഴിവാക്കുമെന്നാണ് യു.എസ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ വാസ്തവത്തില്‍ ഇറാന്റെ മെഡിക്കല്‍ ആരോഗ്യ മേഖലകളിലും ഉപരോധം ഏര്‍പ്പെടുത്തുന്ന നടപടിയാണ് യു.എസ് തുടരുന്നതെന്നാണ് ഇറാന്‍ കുറ്റപ്പെടുത്തുന്നത്. നിയമവിരുദ്ധമായ യു.എസ് ഉപരോധം ഇറാന്റെ ആരോഗ്യ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് നേരത്തെ ഇറാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആരോപിച്ചിരുന്നു.

Related Articles