Current Date

Search
Close this search box.
Search
Close this search box.

ഇറാനെ സഹായിക്കുന്നെന്നാരോപിച്ച് തായ് കമ്പനിക്ക് യു.എസിന്റെ വിലക്ക്

ഇറാനെ സഹായിക്കുന്നുവെന്നാരോപിച്ച് തായ് വിമാനകമ്പനിക്ക് യു.എസ് ഉപരോധമേര്‍പ്പെടുത്തി. ബാങ്കോക്ക് ആസ്ഥാനമായുള്ള തായ് ഏവിയേഷന്‍ കമ്പനിയായ മൈ ഏവിയേഷന്‍ കമ്പനിക്കാണ് വിലക്കേര്‍പ്പെടുത്തിയത്. കൂടാതെ മലേഷ്യ ആസ്ഥാനമായുള്ള മഹാന്‍ എയറിനുള്ള ഉപരോധത്തിലും പരിഷ്‌കരണം വരുത്തിയിട്ടുണ്ട്. മഹാന്‍ എയറിനു നേരെ നേരത്തെ തന്നെ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അസദിന് പടക്കോപ്പുകള്‍ അയക്കാന്‍ സഹായിക്കുന്നുവെന്നാരോപിച്ചാണ് ഉപരോധം.

ഇദ്‌ലിബില്‍ അക്രമണം നടത്തുന്ന സിറിയക്കും റഷ്യക്കും പിന്തുണയുമായി എല്ലാ ആഴ്ചയും മഹാന്‍ എയര്‍ സിറിയയിലേക്ക് സര്‍വീസ് നടത്തുന്നുണ്ടെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുചിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

Related Articles