Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ അവസാന ഐ.എസ് കേന്ദ്രവും തിരിച്ചുപിടിച്ചു: ട്രംപ്

ദമസ്‌കസ്: സിറിയയിലെ മുഴുവന്‍ ഐ.എസ് കേന്ദ്രങ്ങളും തിരിച്ചുപിടിച്ചെന്ന അവകാശ വാദവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 100 ശതമാനം ഐ.എസ് ക്യാംപുകള്‍ സിറിയന്‍ സായുധ സൈന്യത്തിന്റെ പിന്തുണയോടെ തിരിച്ചുപിടിച്ചു എന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചത്. അലാസ്‌കയില്‍ യു.എസ് സൈനിക ക്യാംപില്‍ സൈന്യത്തോട് സംസാരിക്കുകയായിരുന്നു ട്രംപ്. സിറിയയില്‍ നിന്നും പൂര്‍ണമായും ഐസിസ് ഭീകരരെ നീക്കം ചെയ്യപ്പെട്ടു എന്നാണ് അദ്ദേഹം അവകാശവാദം ഉന്നയിച്ചത്.

അഫ്ഗാനിസ്ഥാനിലും പശ്ചിമേഷ്യയിലും ട്രംപ് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പിന്നീട് യു.എസ് സൈനിക മേധാവിയും പറഞ്ഞു. കഴിഞ്ഞ ദിവസം ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിംങ് ജോങ് ഉന്നുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് അലസ്‌കയിലെത്തി സൈനികരുമായി കൂടിക്കാഴ്ച നടത്തിയത്. 2014ലാണ് യു.എസിന്റെ പിന്തുണയുള്ള കുര്‍ദ് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്.ഡി.എഫ്) സിറിയയില്‍ ഐ.എസിനെതിരെ പോരാട്ടം ആരംഭിച്ചത്.

Related Articles