Current Date

Search
Close this search box.
Search
Close this search box.

ഹിസ്ബുള്ളയുമായി ബന്ധമുള്ളവര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തി യു.എസ്

ബെയ്‌റൂത്ത്: ലെബനാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിയ ഇസ്‌ലാമിസ്റ്റ് സംഘടനയായ ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രണ്ട് ലെബനാന്‍ രാഷ്ട്രീയപ്രവര്‍തകര്‍ക്കെതിരെ ആദ്യമായി ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. ഇറാന്റെ പിന്തുണയോടെ ലെബനാനില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായാണ് അമേരിക്ക കണക്കാക്കുന്നത്. ലെബനാനിന്റെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നു എന്നാണ് അമേരിക്ക ഹിസ്ബുള്ളക്കെതിരെ ആരോപണമുന്നയിക്കുന്നത്.

അതേസമയം, ഹിസ്ബുള്ളക്ക് ലെബനാനിലെ മുന്‍ മന്ത്രിസഭാംഗങ്ങള്‍ ഭൗതിക,സാമ്പത്തിക സഹായം നല്‍കുന്നുവെന്നും അമേരിക്ക ആരോപിച്ചു. എന്നാല്‍ യു.എസിന്റെ ആരോപണം മന്ത്രിമാര്‍ നിഷേധിച്ചു. അലി ഖലീല്‍,യൂസുഫ് ഫിന്‍യാന്‍സ് എന്നീ രണ്ട് പേര്‍ക്കെതിരെയാണ് ആരോപണം. ഇവര്‍ക്കെതിരെയുള്ള അഴിമതിയെക്കുറിച്ചുള്ള യു.എസ് ആരോപണവും ഇവര്‍ തള്ളിക്കളഞ്ഞു.

Related Articles