Current Date

Search
Close this search box.
Search
Close this search box.

മിസൈല്‍ സംവിധാനം മിഡില്‍ ഈസ്റ്റില്‍ നിന്ന് യു.എസ് പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: പാട്രിയറ്റ് ആന്റിമിസൈല്‍ ബാറ്ററികള്‍ നാല് മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളില്‍ നിന്ന് യു.എസ് പിന്‍വലിക്കുമെന്ന് ബൈഡന്‍ ഭരണകൂടം. ഇറാനുമായുള്ള സംഘര്‍ഷം കുറയുന്നതിനിടയിലാണ് യു.എസ് ഈ മേഖലയില്‍ സൈനിക കേന്ദ്രങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് യു.എസ് വാര്‍ത്താ ഏജന്‍സി വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യ, ഇറാന്‍, കുവൈത്ത്, ജോര്‍ദാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് എട്ട് പാട്രിയറ്റ് ആന്റിമിസൈല്‍ ബാറ്ററികള്‍ പെന്റെഗണ്‍ പിന്‍വലിക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാള്‍സ്രട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അതോടൊപ്പം, ട്രംപ് ഭരണകൂട കാലത്ത് വിന്യസിച്ചിരുന്ന ടി.എച്ച്.എ.എ.ഡി (Terminal High Altitude Area Defense) സംവിധാനവും പിന്‍വലിക്കുന്നതായിരിക്കും.

സൈനിക സംവിധാനം കൈകാര്യം ചെയ്യുന്ന നൂറുകണക്കിന് യു.എസ് സൈനികര്‍ ഈ പുനര്‍വിന്യാസത്തില്‍ ഉള്‍പ്പെടുന്നു. ജൂണ്‍ രണ്ടിലെ ഫോണ്‍ സംഭാഷണത്തില്‍ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ മാറ്റത്തെ കുറിച്ച് അറിയിച്ചിരുന്നു. സംഭാഷണത്തെ തുടര്‍ന്ന് ഈ മാസാദ്യാണ് ഇത് ആരംഭിച്ചത്. ആന്റിമിസൈല്‍ ബാറ്ററികള്‍ പിന്‍വലിക്കുന്നത് അഫ്ഗാനിസ്ഥാനിലേക്കും ഇറാഖിലേക്കും വിന്യസിച്ചിരുന്ന സൈന്യത്തെ കുറച്ചെങ്കിലും, യു.എസ് പതിനായിരക്കണക്കിന് സൈന്യത്തെ നിലനിര്‍ത്തുന്ന മേഖലയിലെ പ്രതിരോധം സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതാണ് -വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles