Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലില്‍ പഠിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷ തള്ളി യു.എസ് പ്രൊഫസര്‍

ന്യൂയോര്‍ക്ക്: ഇസ്രായേലില്‍ പഠിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷ യു.എസ് പ്രൊഫസര്‍ തള്ളി. ഇസ്രായേല്‍ ബഹിഷ്‌കരണത്തിന് പിന്തുണ നല്‍കുന്നതു കൊണ്ടാണ് യു.എസിലെ മിഷിഗന്‍ സര്‍വകലാശാല പ്രൊഫസറായ ജോണ്‍ ഷെനായ് ലിപ്പോഡ് രംഗത്തുവന്നതെന്നാണ് റിപ്പോര്‍ട്ട്.

സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്രായേലില്‍ ഉന്നത പഠനം നടത്തുന്നതിന് ശിപാര്‍ശ ചെയ്തുള്ള കത്താണ് അദ്ദേഹം തടഞ്ഞത്.  ഇസ്രായേലിനെതിരെയുള്ള തന്റെ നിലപാടിന്റെ ഭാഗമായാണ് അദ്ദേഹം ഇത്തരത്തില്‍ നടപടി സ്വീകരിച്ചത്. ബി.ഡി.എസ് മൂവ്‌മെന്റിന് അദ്ദേഹം പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

മനുഷ്യാവകാശം മുന്‍നിര്‍ത്തി മാത്രമാണ് താന്‍ ബി.ഡി.എസ് മൂവ്‌മെന്റിന് പിന്തുണ അറിയിച്ചതെന്നാണ് ജോണ്‍ ഷെനായ് പറഞ്ഞത്. ആന്റി സെമിറ്റിസത്തിന്റെ ഭാഗമായാണ് പ്രൊഫസറിന്റെ നിലപാടെന്നും വിമര്‍ശനമുണ്ട്. അതേസമയം, ആന്റി സെമിറ്റിക് ആരോപണം താന്‍ തള്ളിക്കളയുന്നതായി ജോണ്‍ പറഞ്ഞു. ഇസ്രായേലിന്റെ വര്‍ണ്ണവിവേചനത്തെ എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related Articles