Current Date

Search
Close this search box.
Search
Close this search box.

ആണവായുധം ഇറാന്‍ സമ്പുഷ്ടീകരിക്കുന്നത് തടയുമെന്ന് യു.എസ്

വാഷിങ്ടണ്‍: ആണവായുധം ഇറാന്‍ സമ്പുഷ്ടീകരിക്കുന്നത് തടയുന്നത് യു.സിന്റെ പ്രതിബദ്ധതയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റുമായുള്ള വൈറ്റ് ഹൗസ് കൂടിക്കാഴ്ചക്കിടെ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇറാനുമായി നയതന്ത്രം പരാജയപ്പെടുകയാണെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്ന് യു.എസ് വ്യക്തമാക്കി.

ഇറാന്‍ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള യു.എസ് ശ്രമങ്ങളെ എതിര്‍ത്തുവെങ്കിലും, ഇറാനോടുള്ള ഇസ്രായേല്‍-അമേരിക്കന്‍ സമീപനങ്ങള്‍ തമ്മിലെ വിടവ് നികത്തുന്നതിന്റെ അടയാളമായി ബൈഡന്റെ പ്രസ്താവന കാണുന്നുവെന്ന് നഫ്താലി ബെനറ്റ് പറഞ്ഞു. വെള്ളിയാഴ്ചയിലെ വൈറ്റ് ഹൗസ ചര്‍ച്ചക്ക് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെ, ഇസ്രായേല്‍ സുരക്ഷയുടെ കാര്യത്തില്‍ ചാഞ്ചല്യമില്ലാത്ത പ്രതിബദ്ധത ബൈഡന്‍ വ്യക്തമാക്കി.

ഞങ്ങള്‍ ഇറാനില്‍ നിന്നുള്ള ഭീഷണിയെ കുറിച്ചും, ആണവായുധം ഇറാന്‍ ഒരിക്കലും സമ്പുഷ്ടീകരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന ഞങ്ങളുടെ പ്രതിബദ്ധതയെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ പോവുകയാണെന്ന് ബൈഡന്‍ പറഞ്ഞു.

Related Articles