Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി റഷ്യന്‍ മിസൈല്‍ വാങ്ങുന്നതിനെ എതിര്‍ത്ത് യു.എസ്

വാഷിങ്ടണ്‍: റഷ്യയില്‍ നിന്നും തുര്‍ക്കി മിസൈലുകള്‍ വാങ്ങുന്നതിനെ എതിര്‍ത്ത് യു.എസ്. റഷ്യന്‍ നിര്‍മിത എസ് 400 മിസൈലുകള്‍ വാങ്ങുന്നതിനെയാണ് യു.എസ് അധികൃതര്‍ എതിര്‍ക്കുന്നത്. ഇത് നാറ്റോ സഖ്യത്തിലെ അംഗങ്ങള്‍ക്കിടയില്‍ സുരക്ഷ ഭീഷണിയുയര്‍ത്തുമെന്നാണ് യു.എസ് ആരോപിക്കുന്നത്.

തുര്‍ക്കി എസ്. 400 മിസൈല്‍ വാങ്ങുകയാണെങ്കില്‍ തുര്‍ക്കിയുടെ കരാര്‍ റദ്ദ് ചെയ്യേണ്ടി വരുമെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം മിസൈലുകള്‍ വിക്ഷേപിക്കാന്‍ എഫ് 35 പോര്‍വിമാനങ്ങള്‍ മതിയാകില്ലെന്നും യു.എസ് പറഞ്ഞു. അതേസമയം റഷ്യന്‍ നിര്‍മിത മിസൈലുകള്‍ വാങ്ങുന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തുര്‍ക്കിയും ആവര്‍ത്തിച്ചു.

Related Articles