Current Date

Search
Close this search box.
Search
Close this search box.

‘കഹാനിസ്റ്റ്’ സംഘത്തെ ഭീകര പട്ടികയില്‍നിന്ന് ഒഴിവാക്കാനൊരുങ്ങി യു.എസ്

വാഷിങ്ടണ്‍: തീവ്രവലതുപക്ഷ ഇസ്രായേല്‍ സംഘമായ കച്ചിനെ (Kach) യു.എസിന്റെ വിദേശ ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ നിന്ന് നീക്കാനുള്ള തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഫലസ്തീന്‍ മനുഷ്യാവകാശ വിഭാഗങ്ങള്‍. ഇത്തരമൊരു നീക്കം അക്രമാസക്തമായ കച്ചയെ പിന്തുണക്കുന്നവര്‍ക്ക് ശക്തി പകരുമെന്ന് മനുഷ്യാവകാശ വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി. കച്ച പ്രവര്‍ത്തനരഹിതണെന്ന് കരുതുന്നതിനാല്‍, പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

തീവ്ര ദേശീയവാദിയും, യു.എസ് വംശജനായ ഇസ്രായേല്‍ രാഷ്ട്രീയ നേതാവുമായ മെയര്‍ കഹാനെ സ്ഥാപിച്ച സംഘടന ഔദ്യോഗികമായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും, അതിന്റെ പ്രത്യയശാസ്ത്രത്തെ പിന്തുണക്കുന്ന അനുയായികള്‍ ഇപ്പോഴും യു.എസിലും ഇസ്രായേലിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇസ്രായേലില്‍ കച്ച സ്ഥാപിക്കുന്നതിന് മുമ്പ്, കഹാനെ ജൂത പ്രതിരോധ ലീഗ് (Jewish Defense League) യു.എസില്‍ സ്ഥാപിച്ചിരുന്നു. 1985ല്‍ കാലിഫോര്‍ണിയയില്‍ ഫലസ്തീന്‍-അമേരിക്കന്‍ ഓര്‍ഗനൈസര്‍ അലക്‌സ് ഒദേയുടെ വധം ഉള്‍പ്പെടെ യു.എസില്‍ നടന്ന വിവിധ ആക്രമങ്ങളില്‍ പങ്കാളിയായ ഇസ്രായേല്‍ അനുകൂല സംഘടനയാണിത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW

Related Articles