Current Date

Search
Close this search box.
Search
Close this search box.

ഐ.സി.സി അന്വേഷണത്തിനെതിരെ യു.എസ്

വാഷിങ്ടണ്‍: ഫലസ്തീന്‍ മേഖലകളിലെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുമെന്ന ഇന്റര്‍നാഷനല്‍ ക്രിമിനല്‍ കോടതിയുടെ (ICC) തീരുമാനത്തില്‍ എതിര്‍പ്പ് അറിയിച്ച് യു.എസ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.

കമല ഹാരിസ് ജനുവരിയില്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഫോണ്‍ സംഭാഷണമാണിത്. ഇന്റര്‍നാഷനല്‍ ക്രിമിനല്‍ കോടതി അന്വേഷണം നടത്തുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചിതിനെ തുടര്‍ന്നാണ് യു.എസ് വൈസ് പ്രസിഡന്റ് പ്രതികരിച്ചിരിക്കുന്നത്.

അധിനിവേശ ഫലസ്തീന്‍ മേഖല ഇന്റര്‍നാഷനല്‍ കോടതിയുടെ അധികാര പരിധിയില്‍ വരുന്നതാണെന്ന് ഐ.സി.സി ഫെബ്രുവരിയില്‍ വ്യക്തമാക്കിയിരുന്നു. ഫലസ്തീന്‍-ഇസ്രായേല്‍ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്നതിന് വഴിയൊരുക്കുന്ന തീരുമാനമാണിത്. സ്വതന്ത്രവും നിഷ്പക്ഷവും വസ്തുനിഷ്ഠവും ഭയമോ പ്രീണനമോ ഇല്ലാത്ത അന്വേഷണമായിരിക്കുമെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ ഫാതൂ ബെന്‍സൂദ പറഞ്ഞു.

Related Articles