Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലെ ഇസ്രായേലിന്റെ വ്യോമാക്രമണം സ്ഥിരീകരിച്ച് യു.എസ്

വാഷിങ്ടണ്‍: കഴിഞ്ഞ മാസം ഇസ്രായേല്‍ സൈന്യം ഇറാഖില്‍ വ്യോമാക്രമണമം നടത്തിയിരുന്നതായി സ്ഥിരീകരിച്ച് അമേരിക്ക. ഇറാഖിലെ ഇറാനിയന്‍ ആയുധ ഡിപ്പോക്ക് നേരെയാണ് ഇസ്രായേല്‍ ബോംബിങ് നടത്തിയതെന്നാണ് യു.എസ് അധികൃതരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മേഖലയിലെ ഇറാന്റെ കടന്നാക്രമണങ്ങള്‍ക്കെതിരെ ഇസ്രായേല്‍ വര്‍ഷങ്ങളായി നടത്തുന്ന ക്യാംപയിന്റെ ഭാഗമായാണ് ബോംബിങ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖിലെ ഇറാന്റെ പിന്തുണയുള്ള അര്‍ധ സൈനിക വിഭാഗത്തിന്റെ ഡിപ്പോകള്‍ക്ക് നേരെയാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവും നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ഇറാഖിന്റെ തീവ്രവാദ വിരുദ്ധ സേനക്ക് നേരെ ഇസ്രായേല്‍ നിരവധി തവണ വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നതായി ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles