Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍ കുടുംബങ്ങള്‍ക്ക് യു.എസ് സഹായം പ്രഖ്യാപിച്ചു

വാഷിങ്ടണ്‍: യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിവിലിയന്‍ കുടുംബങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് പെന്റഗണ്‍. അഫ്ഗാനില്‍ നിന്ന് യു.എസ് സൈന്യം പൂര്‍ണമായും പിന്‍വാങ്ങുന്നതിന് മുമ്പുള്ള അവസാന ദിനങ്ങളിലെ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 10 കുടുംബങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് യു.എസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കി.

യു.എസിലേക്ക് മാറാന്‍ താല്‍പര്യപ്പെടുന്ന കുടുംബാംഗങ്ങള്‍ക്ക് സാഹചര്യമൊരുക്കുന്നതോടൊപ്പം സഹായം നല്‍കുന്നതും പ്രതിബദ്ധതയുടെ ഭാഗമാണെന്ന് യു.എസ് പ്രതിരോധ വകുപ്പ് പറഞ്ഞു.

സഹായ സംഘടനയായ ന്യൂട്രീഷന്‍ ആന്‍ഡ് എജ്യുക്കേഷന്‍ ഇന്റര്‍നാഷണലിന്റെ സ്ഥാപകനും പ്രസിഡന്റുമായി സ്റ്റീവന്‍ ക്വോണുമായി വ്യാഴാഴ്ച വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തിയതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി വെള്ളിയാഴ്ച പറഞ്ഞു. ആഗസ്റ്റ് 29ലെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സമാരി അഹ്‌മദിന് ഈ സഹായ സംഘടനയാണ് ജോലി നല്‍കിയിരുന്നത്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles