Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം പ്രാര്‍ത്ഥന ആപ്പിന്റെ ഡാറ്റ യു.എസ് സൈന്യം വാങ്ങിയതായി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: പ്രമുഖ മുസ്‌ലിം നമസ്‌കാര സഹായ ആപ്പില്‍ നിന്നും ഉപഭോക്തൃ വിവരങ്ങള്‍ അടക്കം യു.എസ് സൈന്യം വാങ്ങിയതായി റിപ്പോര്‍ട്ട്. ലോകത്താകമാനമുള്ള വിവിധ മുസ്‌ലിം ആപ്പുകളില്‍ നിന്നും മില്യണ്‍ കണക്കിന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളാണ് യു.എസ് സൈന്യത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍ കമ്പനികള്‍ വിറ്റതെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാഗസിനായ ‘മദര്‍ബോര്‍ഡ്’ ആണ് അന്വേഷണാത്മക റിപ്പോര്‍ട്ടിലൂടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ‘മുസ്‌ലിം പ്രോ’ എന്ന ആപ്പിന്റെ വിവരങ്ങളാണ് ചോര്‍ത്തിയത്.

ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ നമസ്‌കാര സമയത്തിനായി ആശ്രയിക്കുന്ന ആപ്പാണിതെന്നും ലക്ഷക്കണിക്കിന് ആളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്ത ആപ്പിന്റെ വിവരങ്ങളാണ് അമേരിക്കക്ക് കൈമാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്താക്കളുടെ സ്ഥലവും മറ്റു സ്വകാര്യ വിവരങ്ങളും അമേരിക്കന്‍ സൈന്യം കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 200 രാജ്യങ്ങളില്‍ നിന്നായി 95 മില്യണ്‍ തവണ ഈ ആപ്പ് സ്റ്റോറുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

അതേസമയം, റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ തങ്ങളുടെ ആപ്പിന്റെ വിവരങ്ങള്‍ നല്‍കിയ സാങ്കേതിക കമ്പനിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി മുസ്‌ലിം പ്രാര്‍ത്ഥന ആപ്പ് അധികൃതര്‍ പറഞ്ഞു.

ഉപഭോക്താവിന്റെ സ്ഥലത്തിന് അനുസരിച്ച് കഅ്ബയുടെ ദിശ അറിയാന്‍ സഹായിക്കുന്ന ആപ്പാണിത്. ഇതില്‍ ഖുര്‍ആനിന്റെ ഓഡിയോയും പ്രാര്‍ത്ഥനകളും നമസ്‌കാര ഓര്‍മ്മപ്പെടുത്തലുകളുമെല്ലാമുണ്ട്.

Related Articles