NewsWorld Wide

യു.എസിന്റെ പശ്ചിമേഷ്യന്‍ നയം: റമദാനു ശേഷം പ്രഖ്യാപിക്കും

വാഷിങ്ടണ്‍: യു.എസിന്റെ പശ്ചിമേഷ്യന്‍ നയപ്രഖ്യാപനം റമദാനിനു ശേഷമെന്ന് റിപ്പോര്‍ട്ട്. ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവും മരുമകനുമായ ജാര്‍ദ് കൂഷ്‌നര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേല്‍-ഫലസ്തീന്‍ വിഷയത്തിനുള്ള അമേരിക്കയുടെ മധ്യസ്ഥ നടപടികളാണ് പ്രധാനമായി പശ്ചിമേഷ്യന്‍ നയത്തില്‍ ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ചയാണ് കൂഷ്‌നര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസയം നയത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് പറയാന്‍ അദ്ദേഹം തയാറായില്ല. ഇരു ഭാഗത്തും ശക്തമായ ഒത്തുതീര്‍പ്പുകളും വിട്ടുവീഴ്ചകളും ഉണ്ടാകുന്ന തരത്തിലാകും നയപ്രഖ്യാപനം.

ഫലസ്തീന്‍-ഇസ്രായേല്‍ വിഷയത്തിലുള്ള സമാധാന ഇടപെടലുമായി ബന്ധപ്പെട്ട് മുന്‍പ് നടന്ന പരിശ്രമങ്ങളെക്കുറിച്ച് തങ്ങള്‍ പഠിക്കുമെന്നും അവ എന്തുകൊണ്ടാണ്, എങ്ങിനെയാണ് പരാജയപ്പെട്ടതെന്നും വിശകലനം ചെയ്യും. പരമ്പരാഗത രീതിയിലുള്ള ചര്‍ച്ചകള്‍ ആണ് നടത്തുന്നത് എങ്കില്‍ ചര്‍ച്ചയില്‍ നമുക്ക് യാതൊരു പുരോഗമനവുമുണ്ടാകില്ല. കൂഷ്‌നര്‍ പറഞ്ഞു.

Facebook Comments
Related Articles
Show More
Close
Close

Adblock Detected

Please consider supporting us by disabling your ad blocker