Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയ: യു.എസില്‍ യുവാവ് കാല്‍നടയാത്രക്കാര്‍ക്കു നേരെ കാറിടിപ്പിച്ചു കയറ്റി

കാലിഫോര്‍ണിയ: അമേരിക്കയില്‍ വീണ്ടും മുസ്‌ലിംകളെ ലക്ഷ്യമിട്ട് ആക്രമണം വ്യാപിക്കുന്നു. കാലിഫോര്‍ണിയയില്‍ കാര്‍ യാത്രക്കാരന്‍ റോഡരികിലൂടെ നടന്നു പോകുന്ന സംഘത്തിനു നേരം കാറിടിപ്പിച്ചി കയറ്റിയതാണ് ഏറ്റവും ഒടുവുല്‍ പുറത്തുവരുന്ന വാര്‍ത്ത. 34 കാരനായ യുവാവ് മന:പൂര്‍വം എട്ടംഗ സംഘത്തിനു നേരെ കാറിടിപ്പിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. കാല്‍നടയാത്രക്കാരായ എട്ടംഗ സംഘത്തിലേക്കാണ് കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം നടത്തിയത്. സംഘത്തില്‍ 13കാരിയായ പെണ്‍കുട്ടിയുമുണ്ടായിരുന്നു. സംഘത്തിലെ അംഗങ്ങള്‍ മുസ്‌ലിംകള്‍ ആയതുകൊണ്ടാണ് പ്രതിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് സാന്ത ക്ലാരയിലെ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മേധാവി ജയ് ബൊയാര്‍സ്‌കി പറഞ്ഞു.

ഇസൈഹ് ജോള്‍ എന്നയാള്‍ എട്ടു പ്രാവശ്യം കാറിടിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ 13കാരിയായ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവര്‍ കോമ സ്‌റ്റേജിലാണെന്ന് എ.പി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മറ്റുള്ളവര്‍ക്ക് കൈക്കും കാലിനും പൊട്ടലും മറ്റു പരുക്കുകളോടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles