Current Date

Search
Close this search box.
Search
Close this search box.

ചര്‍ച്ചകള്‍ക്കു മുന്‍പ് യു.എസ് എല്ലാ ഉപരോധവും പിന്‍വലിക്കട്ടെ: ആവര്‍ത്തിച്ച് ഇറാന്‍

തെഹ്‌റാന്‍: ഇറാനുമായി യു.എസ് ചര്‍ച്ച ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിലവില്‍ ഏര്‍പ്പെടുത്തിയ മുഴുവന്‍ ഉപരോധവും ആദ്യം നിര്‍ത്തലാക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ആവര്‍ത്തിച്ചു. ചൊവ്വാഴ്ച വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാത്തിനും മുന്‍പായി യു.എസ് മുഴുവന്‍ ഉപരോധങ്ങളും പിന്‍വലിക്കട്ടെ. തങ്ങളുടെ മേല്‍ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം സാമ്പത്തിക ഭീകര പ്രവര്‍ത്തനമായാണ് തങ്ങള്‍ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ഭരണകൂടം രാജ്യത്തെ പരമാവധി സമ്മര്‍ദ്ദത്തിലാക്കുന്നതിലൂടെ ഇവിടെ ഭരണമാറ്റമുണ്ടാകുമെന്ന് കരുതുന്നത് തെറ്റായ ധാരണയാണെന്നും റൂഹാനി പറഞ്ഞു. 2015ലെ ആണവ കരാറില്‍ നിന്നും പിന്മാറിയതിനു പിന്നാലെ 2018ലാണ് യു.എസ് ഇറാനു മേല്‍ ഉപരോധം ശക്തമാക്കിയത്.

Related Articles