Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇ ആയുധ വില്‍പന; പുനഃപരിശോധിക്കണമെന്ന് യു.എസ് അംഗങ്ങള്‍

വാഷിങ്ടണ്‍: യു.എ.ഇക്ക് ആയുധം വില്‍പന നടത്താന്‍ തീരുമാനിച്ച ബൈഡന്‍ ഭരണകൂടത്തിന്റെ നടപടിയില്‍ യു.എസ് സെനറ്റ് അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതായി യു.എസ് പ്രതിനിധിസഭയുടെ വിദേശകാര്യ കമ്മറ്റി ഡ്രമോക്രാറ്റിക് ചെയര്‍മാന്‍ അറിയിച്ചതായി അല്‍ജസീറ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. നടപടി പുനഃപരിശോധിക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

പുതിയ എഫ്-35 യുദ്ധവിമാനങ്ങള്‍, സായുധ ഡ്രോണുകള്‍ ഉള്‍പ്പെടെ 23 ബില്യണ്‍ ഡോളറിലധികം വരുന്ന ആയുധങ്ങള്‍ യു.എ.ഇക്ക് വില്‍ക്കാന്‍ തീരുമാനിച്ചതായി ബൈഡന്‍ ഭരണകൂടം കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. യമനിലെ അക്രമം അധികരിക്കുന്നതിന് കാരണമാകുമെന്ന് ചൂണ്ടികാണിച്ച് യു.എ.ഇക്ക് ആയുധം വില്‍ക്കുന്നതിനെ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു. യമനില്‍ സൗദി സഖ്യസേനയുടെ ഭാഗമാണ് യു.എ.ഇ. യമന്‍ യുദ്ധം ആയിരക്കണക്കിന് സിവിലിയന്മാരുടെ മരണത്തിന് കാരമണമായി. യമനിലേത് ലോകത്തെ മോശം മാനുഷിക പ്രതിസന്ധിയെന്നാണ് യു.എന്‍ വിശേഷിപ്പിച്ചത്.

Related Articles