Current Date

Search
Close this search box.
Search
Close this search box.

യു.എസിന്റെ ഭീഷണി മൂലം തങ്ങളുടെ നയം മാറ്റില്ലെന്ന് ഇറാന്‍

തെഹ്‌റാന്‍: യു.എസിന്റെ ഉപരോധവും ഭീഷണിയും ഭയന്ന് തങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് പറഞ്ഞു. പശ്ചിമേഷ്യയില്‍ തങ്ങള്‍ക്കുള്ള സ്വാധീനം നിര്‍ത്തലാക്കാന്‍ ഇറാന്‍ ഉദ്ദേശിക്കുന്നില്ല. മേഖലയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കണമെന്ന് യു.എസ് തങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും ജവാദ് സാരിഫ് പറഞ്ഞു. ഖത്തറില്‍ വച്ച് അല്‍ജസീറയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2015ല്‍ ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറില്‍ നിന്നും യു.എസ് പിന്മാറുന്നതായി കഴിഞ്ഞ മേയില്‍ ആണ് ട്രംപ് പ്രഖ്യാപിച്ചത്. ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു അമേരിക്ക കരാറില്‍ നിന്നും പിന്മാറിയത്.

Related Articles