Current Date

Search
Close this search box.
Search
Close this search box.

യു.എസ്-ഇറാന്‍ തര്‍ക്കപരിഹാരത്തിന് ശ്രമവുമായി ഖത്തര്‍

ലണ്ടന്‍: ഏറെ കാലമായി നിലനില്‍ക്കുന്ന യു.എസ്-ഇറാന്‍ തര്‍ക്കപരിഹാരത്തിന് ശ്രമവുമായി ഖത്തര്‍. പ്രശ്‌ന പരിഹാരത്തിനായി ഇരു രാജ്യങ്ങളുമായി ഖത്തറും മറ്റ് രാഷ്ട്രങ്ങളും സംസാരിക്കുന്നുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു.

ഒത്തുതീര്‍പ്പിലെത്താന്‍ ഇരു വിഭാഗത്തെയും കാണുമെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിന് പുറമെ ഒമാന്‍,ഇറാഖ്,ജപ്പാന്‍ എന്നീ രാജ്യങ്ങളും യു.എസ് ഇറാന്‍ തര്‍ക്ക പരിഹാരത്തിന് മുന്‍കൈയെടുക്കുന്നുണ്ടെന്നും പ്രശ്‌നം എന്നെന്നേക്കുമായി നിലനില്‍ക്കില്ലെന്നും അത് പരിഹാരിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles