Current Date

Search
Close this search box.
Search
Close this search box.

യു.എസും ഇറാനും സാംസ്‌കാരിക കേന്ദ്രങ്ങള്‍ തകര്‍ക്കരുത്: യുനെസ്‌കോ

പാരിസ്: യു.എസും ഇറാനും സാംസ്‌കാരിക കേന്ദ്രങ്ങള്‍ തകര്‍ക്കരുതെന്ന് യു.എന്നിന്റെ വിദ്യാഭ്യാസ ശാസ്ത്ര,സാംസ്‌കാരിക സംഘടനയായ യുനെസ്‌കോ അറിയിച്ചു. സാംസ്‌കാരിക കേന്ദ്രങ്ങളെ സംരക്ഷിക്കാന്‍ ഇരു രാജ്യങ്ങളും നിര്‍ബന്ധമായും സൂക്ഷ്മത പാലിക്കണമെന്നും യുനെസ്‌കോ പറഞ്ഞു. ഇറാന്റെ സാംസ്‌കാരിക പൈതൃകങ്ങളെ തകര്‍ക്കുമെന്ന് നേരത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ഇതു സംബന്ധിച്ച് 1954ലും 1972ലും ഉണ്ടാക്കിയ യുനെസ്‌കോയുടെ കണ്‍വെന്‍ഷനുകളില്‍ അംഗീകരിച്ച വ്യവസ്ഥകള്‍ ഇരു രാജ്യങ്ങളും പാലിക്കണമെന്നും യുനെസ്‌കോയുടെ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസൗല പറഞ്ഞു. അതേസമയം, ഇറാനിലെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് പെന്റഗണ്‍ നിരസിച്ചു.

Related Articles