Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: പുതിയ സര്‍ക്കാരിന് പിന്തുണയുമായി ഇറാനും യു.എസും

ബാഗ്ദാദ്: കഴിഞ്ഞ ദിവസം ഇറാഖില്‍ പുതുതായി അധികാരത്തിലേറ്റ മുസ്തഫ അല്‍ ഖാദിമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണയുമായി അമേരിക്കയും ഇറാനും രംഗത്തെത്തി. രാജ്യത്ത് മാസങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം ഇറാഖ് പാര്‍ലമെന്റ് ഖാദിമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് അനുമതി നല്‍കിയത്.

കോവിഡിനെ നേരിടുന്നതിലും ഐ.എസിനെതിരെ സമഗ്രവിജയം നേടുന്നതിനും പ്രദേശത്ത് സ്ഥിരതയും സമാധാനവും നിലനിര്‍ത്താന്‍ ഇറാഖ് പ്രധാനമന്ത്രിക്കും ജനതക്കും യു.എസ് എല്ലാവിധ മാനുഷിക സഹായവും പിന്തുണയും നല്‍കുമെന്നും ഇറാഖിലെ യു.എസ് എംബസി അറിയിച്ചു.

അടിയന്തിര പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനും ഇറാഖ് ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേക്കും പുതിയ സര്‍ക്കാര്‍ ഇപ്പോള്‍ തിരിയണമെന്നും എംബസി പ്രസ്താവനയിലൂടെ അറിയിച്ചു.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ വിജയിച്ച അല്‍ ഖാദിമിയെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ഇറാഖ് പാര്‍ലമെന്റിനെയും അഭിനന്ദിക്കുന്നതായി ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സാരിഫ് പറഞ്ഞു.

തന്റെ രാജ്യം എല്ലായ്‌പ്പോഴും ഇറാഖ് ജനതയോടൊപ്പവും രാജ്യത്തിന്റെ ഭരണാധികാരിയെ നിര്‍ണ്ണയിക്കുന്നതിസലുള്ള അവരുടെ തിരഞ്ഞെടുപ്പിനോടുമൊപ്പം ഇറാന്‍ നിലകൊള്ളുമെന്നും സാരിഫ് ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles