Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് യുദ്ധത്തിന്റെ അനുമതി റദ്ദാക്കാനാവശ്യപ്പെട്ട് യു.എസില്‍ വോട്ടെടുപ്പ്

വാഷിങ്ടണ്‍: 2002ല്‍ യു.എസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയ ഇറാഖ് യുദ്ധത്തിന്റെ നടപടികള്‍ പിന്‍വലിക്കാനാവശ്യപ്പെട്ട് യു.എസ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്ത്. ഇതിനുള്ള നിര്‍ദേശം സഭ പാസാക്കി. കൂടാതെ കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിന് നികുതിയായി ലഭിക്കുന്ന ഡോളര്‍ തടയാനും സഭ നിര്‍ദേശം മുന്നോട്ടുവെച്ചു. 166നെതിരെ 236 വോട്ടുകള്‍ക്ക് ഇറാഖ് യുദ്ധം പിന്‍വലിക്കാനും 175നെതിരെ 228 വോട്ടുകള്‍ക്ക് ഇറാന്‍ യുദ്ധത്തിന്റെ ഫണ്ടിങ് തടയാനുമുള്ള പ്രമേയം പാസാക്കി.

ഇറാനെതിരെ കൂടുതല്‍ സൈനിക നടപടികളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് പ്രസിഡന്റ് ട്രംപ് കോണ്‍ഗ്രസിന്റെ അനുമതി തേടണമെന്ന് ജനുവരി 9ന് സഭ നടത്തിയ വോട്ടെടുപ്പ് നടത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് നടപടികള്‍. യു.എസ് സെനറ്റില്‍ ട്രംപ് ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടുന്നതിനിടെയാണ് ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭയില്‍ ഇത്തരത്തില്‍ വോട്ടെടുപ്പ് നടന്നത്.

Related Articles