Current Date

Search
Close this search box.
Search
Close this search box.

യു.എസ് കോണ്‍ഗ്രസ് വിദ്വേഷ വിരുദ്ധ പ്രമേയം പാസാക്കി

വാഷിങ്ടണ്‍: ഏറെ വിവാദങ്ങള്‍ക്കിടെ യു.എസ് കോണ്‍ഗ്രസ് മത വിദ്വേഷ വിരുദ്ധ പ്രമേയം പാസാക്കി. ഇസ്‌ലാമോഫോബിയ,ആന്റി സെമിറ്റിസം(ജൂതമത വിരുദ്ധത) എന്നിവക്കെതിരെയുള്ള പ്രമേയമാണ് പാര്‍ലമെന്റംഗങ്ങള്‍ കഴിഞ്ഞ ദിവസം പാസാക്കിയത്. യു.എസ് കോണ്‍ഗ്രസിലെ ആദ്യ മുസ്ലിം അംഗമായ ഇല്‍ഹാന്‍ ഒമറിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ യു.എസ് കോണ്‍ഗ്രസില്‍ വംശീയാധിക്ഷേപവും സെമിറ്റിക് വിരുദ്ധ പ്രചാരക എന്നീ നിലകളില്‍ പ്രാചരണം നടന്നിരുന്നു. ഇവയെയെല്ലാം അപലപിച്ചു കൊണ്ടാണ് പുതിയ പ്രമേയം പാസാക്കിയത്. 23നെതിരെ 407 വോട്ടുകള്‍ക്ക് യു.എസ് കോണ്‍ഗ്രസ് പ്രതിനിധി സഭ വ്യാഴാഴ്ച പ്രമേയം പാസാക്കിയത്.

യു.എസില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയ വിവാദങ്ങളും ജൂതമതവിരുദ്ധ പ്രചാരണങ്ങള്‍ക്കും എതിരെയെല്ലാം ഒരുമിച്ച് ഒരു പ്രമേയത്തിലൂടെ എതിര്‍ക്കുകയാണ് യു.എസ് കോണ്‍ഗ്രസ് ഇതിലൂടെ ചെയ്തത്. യു.എസ് കോണ്‍ഗ്രസ് അംഗങ്ങളായ ഇല്‍ഹാന്‍ ഉമറിനെതിരെയും റാഷിദ തലൈബിനെതിരെയും ജൂത അനുകൂലികളും തീവ്രവലതുപക്ഷ വിഭാഗവും വിദ്വേഷ പ്രചാരണം നടത്തിയിരുന്നു.

Related Articles