Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനെ വിമര്‍ശിച്ചതിന് ഫലസ്തീന്‍ ഡോക്ടറെ പുറത്താക്കി യു.എസ് ആശുപത്രി

വാഷിങ്ടണ്‍: ഇസ്രായേലിനെ വിമര്‍ശിച്ചതിന് ഫലസ്തീന്‍ ഡോക്ടറെ യു.എസ് ആശുപത്രി പുറത്താക്കിയതായി റിപ്പോര്‍ട്ട്. അരിസോണ സംസ്ഥാനത്തെ കുട്ടികളുടെ ആശുപത്രിയില്‍ നിന്നാണ് ഫേസ്ബുക്കിലൂടെ ഇസ്രായേലിനെ വിമര്‍ശിച്ചു എന്ന കാരണം പറഞ്ഞ് ഡോ ഫിദ വിഷാഹിനെയാണ് ഫീനിക്‌സ് ആശുപത്രിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഖുദ്‌സ് അല്‍ അറബിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പീഡിയാട്രിക് റേഡിയോളജിസ്റ്റായി സേവനമനുഷ്ടിച്ചു വരികയായിരുന്നു ഫിദ.

ഗസ്സയില്‍ ഇസ്രായേല്‍ ബോംബ് വര്‍ഷിക്കുന്നതിനെ വിമര്‍ശിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ‘ക്രൂരത, വര്‍ഗ്ഗീയത, നരഭോജനം എന്നിവയില്‍ അധിഷ്ഠിതമായ ഒരു രാജ്യമാണ് ഇസ്രായേല്‍ എന്നും ഇത് അധികകാലം നിലനില്‍ക്കില്ല.
ഗാസയിലെ ന്യൂസ് ഏജന്‍സികളുടെ ആസ്ഥാനത്തും പ്രധാന മീഡിയ സ്റ്റുഡിയോകളിലും ഇസ്രായേലിന് ബോംബ് വര്‍ഷിക്കാന്‍ കഴിയും, എന്നാല്‍ സയണിസ്റ്റുകള്‍ അവര്‍ ചെയ്യുന്നതില്‍ അഭിമാനിക്കുന്ന കൂട്ടക്കൊലകളും വംശഹത്യയും തുറന്നുകാട്ടാന്‍ ഞങ്ങളുടെ ഫോണുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഉണ്ട്.

ഞങ്ങളുടെ ജാലകങ്ങളില്‍ നിന്ന്, ഞങ്ങളുടെ തെരുവുകളില്‍ നിന്ന്, ശ്മാശനങ്ങള്‍ക്ക് അടുത്തുനിന്നും, നിങ്ങളുടെ യഥാര്‍ത്ഥ മുഖം ഞങ്ങള്‍ ലോകത്തിന് വെളിപ്പെടുത്തും. ഞങ്ങളുടെ ചെറിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് ഞങ്ങളുടെ ഫലസ്തീന്‍ കുട്ടികളെ കൊല്ലാനുള്ള നിങ്ങളുടെ ദാഹം ഞങ്ങള്‍ തുറന്നുകാട്ടും.-അവര്‍ കുറിച്ചു.

ഇതോടെ, നിരവധി ഇസ്രായേല്‍ അനുകൂല സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അവരെ പുറത്താക്കാന്‍ ഫീനിക്‌സ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിനോട് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പഠിക്കുകയാണെന്നും ഇനി മുതല്‍ ഫീനിക്‌സ് ചില്‍ഡ്രന്‍സില്‍ വിശാഹിന്റെ സേവനം ലഭ്യമല്ലെന്നും ആശുപത്രി അധികൃതര്‍ പിന്നീട് ട്വീറ്റ് ചെയ്തു.

Related Articles