വാഷിങ്ടണ്‍: ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് യു.എസ് ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റ്ജന്‍ നില്‍സണ്‍ രാജിവെച്ചു. ട്രംപിന്റെ യു.എസ്- മെകിസികോ അതിര്‍ത്തി മതില് വിഷയത്തിലും ട്രംപുമായി കടുത്ത ഭിന്നത പുലര്‍ത്തിയിരുന്നു നില്‍സണ്‍. ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ രാജി വാര്‍ത്ത അറിയിച്ചത്.
കുടിയേറ്റ വിഷയങ്ങള്‍ നില്‍സണ്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ട്രംപിന് എതിര്‍പ്പുണ്ടായിരുന്നു. അതിനാല്‍ തന്നെ നിര്‍ബന്ധിപ്പിച്ച് രാജി വെപ്പിച്ചതാണോ സ്വയം ഒഴിഞ്ഞതാണോ എന്നത് വ്യക്തമായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാദമായ മെക്സിക്കന്‍ അതിര്‍ത്തി വിഷയത്തെത്തുടര്‍ന്ന് നില്സണോട് ട്രംപ് രാജി ആവശ്യപ്പെട്ടിരുന്നതായി മുതിര്‍ന്ന വൈറ്റ് ഹൗസ് വക്താവിനെ ഉദ്ധരിച്ചും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.