Current Date

Search
Close this search box.
Search
Close this search box.

താലിബാനുമായുള്ള കരാറിന്റെ കരട് യു.എസ് അഫ്ഗാന്‍ പ്രസിഡന്റിന് കൈമാറി

വാഷിങ്ടണ്‍: താലിബാനുമായി യു.എസ് നടത്തുന്ന സമാധാന കരാറിന്റെ കരട് റിപ്പോര്‍ട്ട് യു.എസ് പ്രതിനിധി അഫ്ഗാന്‍ പ്രസിഡന്റിന് കൈമാറി. അഫ്ഗാനിലേക്കുള്ള യു.എസ് പ്രത്യേക ദൂതന്‍ സല്‍മ ഖാലിസാദ് ആണ് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. യു.എസും താലിബാനും തമ്മില്‍ ഒരു വര്‍ഷമായി സമാധാന കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഒമ്പതാം റൗണ്ട ചര്‍ച്ച കഴിഞ്ഞയാഴ്ച ഖത്തറില്‍ വെച്ച് നടന്നിരുന്നു. അഫ്ഗാനില്‍ നിന്ന് ആയിരക്കണക്കിന് വരുന്ന യു.എസ് സൈന്യത്തെ പിന്‍വലിക്കാനും താലിബാന്‍ വിദേശ രാജ്യങ്ങളെ ആക്രമിക്കാനുള്ള ആസ്ഥാനമായി അഫ്ഗാനെ അനുവദിക്കില്ലെന്നുമാണ് സമാധാന കരാറിന്റെ പ്രധാന അജണ്ട.

Related Articles