Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇയും ബഹ്‌റൈനും തങ്ങളുടെ പ്രധാന സുരക്ഷ പങ്കാളികളെന്ന് അമേരിക്ക

വാഷിങ്ടണ്‍: ട്രംപിന്റെ പടിയറക്കത്തിന്റെ അവസാന നിമിഷങ്ങളില്‍ തങ്ങള്‍ക്ക് അനിഷ്ടകരമായ രാജ്യങ്ങള്‍ക്ക് പിറകില്‍ നിന്നും തൊഴികൊടുത്തും തങ്ങളുടെ ഉറ്റസുഹൃത്തുക്കളെ പ്രശംസിച്ചും പുകഴ്ത്തിയും വൈറ്റ് ഹൗസ് ഒഴിയാനിരിക്കുകയാണ് ട്രംപും കൂട്ടരും. ഇസ്രായേലുമായി നയതന്ത്ര കരാറില്‍ ഏര്‍പ്പെട്ട ഗള്‍ഫ് രാജ്യങ്ങളോട് നന്ദി പറയുകയാണ് ഇപ്പോള്‍ അമേരിക്ക. ബഹ്‌റൈനും സൗദിയും തങ്ങളുടെ പ്രധാന സുരക്ഷ പങ്കാളികളാണെന്നാണ് അമേരിക്ക പറഞ്ഞത്. അമേരിക്കയുടെ പ്രധാന സൈനിക നടപടികളുടെ കേന്ദ്രമാണ് ഇരു രാജ്യങ്ങളുമെന്നും ശനിയാഴ്ച വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ മുന്നോട്ടു വന്ന ബഹ്‌റൈന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) എന്നിവ ഇപ്പോള്‍ അമേരിക്കയുടെ പ്രധാന സുരക്ഷാ പങ്കാളികളാണ്, അത് അവരുടെ അസാധാരണമായ ധൈര്യവും ദൃഢനിശ്ചയവും നേതൃത്വവുമാണ് പ്രതിഫലിപ്പിക്കുന്നത്. യു.എസ് നടത്തുന്ന സൈനികാഭ്യാസത്തില്‍ ഇരു രാജ്യങ്ങളും വളരെക്കാലമായി പങ്കെടുക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ഇസ്രായേലും മൊറോക്കോയും തമ്മിലുള്ള ബന്ധം സാധാരാണവത്കരിച്ചതിന് നേതൃത്വം നല്‍കിയതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മൊറോക്കോ കഴിഞ്ഞ ദിവസം പരമോന്നത ബഹുമതി നല്‍കി ആദരിച്ചിരുന്നു.

Related Articles