Current Date

Search
Close this search box.
Search
Close this search box.

യു.എസ് ജയിലിലടച്ച ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയെ വിട്ടയച്ചു

തെഹ്‌റാന്‍: വാഷിങ്ടണില്‍ അന്യായമായി ജയിലിലടക്കപ്പെട്ട ഇറാനിലെ പ്രസ് ടി.വി മാധ്യമപ്രവര്‍ത്തകയും ടെലിവിഷന്‍ അവതാരകയുമായ മാര്‍സിയ ഹാഷ്മിയെ വിട്ടയച്ചു.10 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് 59കാരിയായ മാര്‍സിയയെ നിരപരാധിയെന്ന് കണ്ട് വിട്ടയച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അമേരിക്കന്‍ വംശജയായ ഇവര്‍ ഇസ്ലാമിലേക്ക് മതം മാറി വര്‍ഷങ്ങളായി ഇറാനിലാണ് താമസിക്കുന്നത്.

ജനുവരി 13ന് മിസൗറിലെ സെന്റ് ലൂയിസ് ലാംബര്‍ട് വിമാനത്താവളത്തില്‍ വെച്ചാണ് ഇവരെ അറസ്റ്റു ചെയ്യുന്നത്. രോഗിയായ തന്റെ സഹോദരനെയും കുടുംബാംഗങ്ങളെയും കാണാനായി യു.എസിലേക്കുള്ള യാത്രയിലായിരുന്നു മാര്‍സിയ. അറസ്റ്റ് വാര്‍ത്ത എഫ്.ബി.ഐ നിഷേധിച്ചെങ്കിലും യു.എസ് ഭരണകൂടം അവരെ കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിച്ചിരുന്നു.

അവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെയായിരുന്നു അറസ്റ്റ്. ജയിലില്‍ വെച്ച് അവരുടെ ഹിജാബ് നിര്‍ബന്ധപൂര്‍വം അഴിച്ചുമാറ്റിയെന്നും ഇസ്‌ലാമിക വിശ്വാസപ്രകാരം ഹറാം ആയ ഭക്ഷണങ്ങള്‍ മാത്രം നല്‍കി പീഡിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കറുത്ത വര്‍ഗ്ഗക്കാരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള ഒരു ഡോക്യുമെന്ററി അവര്‍ ചിത്രീകരിച്ചിരുന്നു. ഇതിന്റെ പേരിലാണ് അറസ്റ്റ് എന്നും ആരോപണമുണ്ടായിരുന്നു.

Related Articles