Current Date

Search
Close this search box.
Search
Close this search box.

യു.എസ് അത്യാധുനിക യുദ്ധവിമാനങ്ങള്‍ യു.എ.യിലെത്തി

അബൂദബി: യു.എസ് എഫ്-22 യുദ്ധവിമാനങ്ങള്‍ യു.എ.ഇ വ്യോമ താവളത്തില്‍ എത്തിയതായി യു.എസ് വ്യോമസേന ശനിയാഴ്ച അറിയിച്ചു. യമനിലെ ഹൂഥി പോരാളികളുടെ യു.എ.ഇക്കെതിരെയുള്ള അഭൂതപൂര്‍വമായ ആക്രമണത്തെ തുടര്‍ന്നാണിത്.

കഴിഞ്ഞ ആഴ്ചകളില്‍ ഇറാന്‍ പിന്തുണയുള്ള ഹൂഥികള്‍ യു.എ.ഇ ലക്ഷ്യംവെച്ച് വലിയ ആക്രമണം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന്, യു.എ.ഇ, യു.എസ് വ്യോമ പ്രതിരോധം ശക്തമാക്കുകയും, മേഖലയില്‍ അമേരിക്കന്‍ സേന താല്‍ക്കാലികമായി താവളമടിക്കുകയും ചെയ്തിരുന്നു.

യുദ്ധോപകരണ കേന്ദ്രങ്ങളില്‍ നിലയുറപ്പിച്ച യു.എ.ഇ, യു.എസ് സായുധ സേനകളെ ഭീഷണിപ്പെടുത്തിയ ജനുവരിയിലെ ആക്രമണ പരമ്പരകള്‍ക്ക് ശേഷം യു.എസ് പിന്തുണയുടെ വ്യത്യസ്ത പ്രകടനത്തിന്റെ ഭാഗമായാണ് യു.എ.ഇ താവളത്തില്‍ യുദ്ധവിമാനങ്ങള്‍ എത്തിയിരിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.

യു.എ.ഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി സഹകരിച്ച് അത്യാധുനിക അഞ്ചാം ജനറേഷന്‍ യുദ്ധവിമാനങ്ങള്‍ അതിവേഗം വിന്യസിക്കാന്‍ യു.എസ് പ്രതിരോധ സെക്രട്ടറി ഉത്തരവിറക്കിയതായി യു.എസ് എയര്‍ഫോഴ്‌സ് സെന്‍ട്രല്‍ പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles