Current Date

Search
Close this search box.
Search
Close this search box.

ഇറാൻ ആണവ കരാർ: യു.എസ് പ്രതിനിധികൾ മിഡിൽ ഈസ്റ്റിലേക്ക്

വാഷിങ്ടൺ: ഇറാൻ ആണവ കരാറിലേക്ക് മടങ്ങാനുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ശ്രമങ്ങളെ സംബന്ധിച്ച് വർധിക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിന് യു.എസ് പ്രതിനിധി സംഘം ഈ ആഴ്ച മി‍ഡിൽ ഈസ്റ്റ് സന്ദർശിക്കുമെന്ന് അൽജസീറ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. പ്രധാന സഖ്യക്ഷികളായ സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാഷ്ട്രങ്ങളുമായി ചർച്ച നടത്തും. വൈറ്റ്ഹൗസ് മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ ബ്രെറ്റ് മ​ക്ഗുർക്ക്, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കൗൺസിലർ ഡെറക് ചൊലറ്റ് എന്നിവരാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത് -മുതിർന്ന യു.എസ് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴസും ബ്ലൂബർ​​ഗും റിപ്പോർട്ട് ചെയ്തു.

യു.എസ് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ സുപ്രധാന വിഷയങ്ങളും, മിഡിൽ ഈസ്റ്റ് മേഖലയിലെ അസ്വസ്ഥതകൾ പരിഹിരിക്കുന്നതിന് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളും ചർച്ച ചെയ്യുന്നതിന് പ്രതിനിധി സംഘം വരും ആഴ്ചയിൽ സന്ദർശനം നടത്തുമെന്ന് മുതിർന്ന യു.എസ് ഉദ്യോ​ഗസ്ഥൻ ബുധനാഴ്ച പറഞ്ഞു. അന്തിമ യാത്രമാർ​ഗങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. സൗദിയും, യു.എ.ഇയും, ഈജിപ്തും, ജോർദാനും സന്ദർശിക്കാൻ സംഘത്തിന് താൽക്കാലിക പദ്ധതികളുണ്ടായിരുന്നു.

സന്ദർശനത്തിൽ 50 എഫ്-35 യുദ്ധവിമാനങ്ങൾ, 18 ഡ്രോണുകൾ ഉൾപ്പെടെ 23 ബില്യൺ ഡോളറിന്റെ സൈനിക ഉപകരണങ്ങൾ യു.എ.ഇക്ക് വിൽക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് ഭരണകൂടം ചർച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതാണ്.

Related Articles