Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനിലെ യു.എസ് പ്രതിനിധി ഖലീല്‍സാദ് രാജിവെച്ചു

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ യു.എസ് പ്രത്യേക പ്രതിനിധി സല്‍മായ് ഖലീല്‍സാദ് രാജിവെച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യു.എസിന്റെ സൈനിക പിന്മാറ്റത്തെ തുടര്‍ന്ന് താലിബാന്‍ അധികാരത്തിലേറി രണ്ട് മാസങ്ങള്‍ ശേഷമാണ് സല്‍മായ് ഖലീല്‍സാദ് രാജിവെക്കുന്നത്.

ഖലീല്‍സാദിന് പകരം അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായിരുന്ന ടോം വെസ്റ്റ് ചുമതലയേല്‍ക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ യു.എസ് താല്‍പര്യങ്ങള്‍ക്ക് വേണ്ടി ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എസ് എംബസിയുമായി വെസ്റ്റ് ടോം അടുത്ത് പ്രവര്‍ത്തിക്കുന്നതാണ്.

അഫ്ഗാന്‍ അനുരജ്ഞനത്തിനായുള്ള പ്രത്യേക പ്രതിനിധി സല്‍മായ് ഖലീല്‍സാദ് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയുകയാണ്. അമേരിക്കന്‍ ജനതക്ക് ദശാബ്ദങ്ങളായി അദ്ദേഹം നല്‍കിയ സേവനത്തിന് ഞാന്‍ നന്ദി പ്രകാശിപ്പിക്കുന്നു -ബ്ലിങ്കന്‍ പറഞ്ഞു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles