Current Date

Search
Close this search box.
Search
Close this search box.

‘ഗള്‍ഫ് തര്‍ക്കം വളരെ നീണ്ടുപോയി’; യു.എസ് സംഘം ഖത്തറില്‍

ദോഹ: അയല്‍ രാജ്യങ്ങളും ഖത്തറും തമ്മില്‍ മൂന്ന് വര്‍ഷമായി നീണ്ടുനില്‍ക്കുന്ന തര്‍ക്കം മേഖലയിലെ പ്രാദേശിക സുരക്ഷയെയും സമൃദ്ധിക്ക് ഭീഷണിയാണെന്ന് ഖത്തറിലെത്തിയ യു.എസ് സംഘം പറഞ്ഞു.

പ്രതിസന്ധി ഗള്‍ഫ് സഹകരണ സമിതിയെ തകര്‍ത്തിട്ടുണ്ടെന്നും ഇതിന് മുന്നിലുള്ള പ്രതിസന്ധി അവസാനിപ്പിക്കുക എന്നത് വെല്ലുവിളിയാണെന്നും ഇറാനിലെ യു.എസ് പ്രത്യേക വക്താവ് ബ്രെയ്ന്‍ ഹുക്ക് പറഞ്ഞു.

ഖത്തര്‍ ഉപരോധം തുടരുന്നത് പ്രാദേശിക താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ഉപരോധ വിഷയത്തില്‍ അമേരിക്ക മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു. 2017 ജൂണിലാണ് സൗദി,യു.എ.ഇ,ബഹ്‌റൈന്‍ ഈജിപ്ത് തുടങ്ങിയ നാല് അയല്‍ രാജ്യങ്ങള്‍ ഖത്തറിനെതിരെ വ്യോമ-നാവിക-കര മേഖലകളില്‍ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തിയത്.

Related Articles