Current Date

Search
Close this search box.
Search
Close this search box.

അമേരിക്കക്കാർ സൂക്ഷിക്കണമെന്ന് തുർക്കിയിലെ യു.എസ് എംബസി

അങ്കാറ: അമേരിക്കൻ പൗരന്മാർക്കും, ഇതര രാഷട്രങ്ങളിലെ പൗരന്മാർക്കുമെതിരായി തുർക്കിയിൽ ഭീകരാക്രമണം നടക്കാനും, അവരെ തട്ടികൊണ്ടുപോകാനും സാധ്യതയുണ്ടെന്ന വിശ്വസനീയമായ വിവരം ലഭിച്ചതായി തുർക്കിയിലെ അമേരിക്കൻ എംബസി. തുർക്കിയിലെ വലിയ ന​ഗരമായ ഇസ്താംബൂളിലെ യു.എസ് കോൺസുലേറ്റ് ജനറലുൾപ്പടെ, മറ്റ് സ്ഥലങ്ങളും ഭീഷണിയിലാണെന്ന് തുർക്കിയിലെ യു.എസ് എംബസി വെള്ളിയാഴ്ച വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.

വലിയ ഓഫീസ് കെട്ടിടങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവയുൾപ്പടെ അമേരിക്കക്കാരും വിദേശികളും കൂടിചേരുന്ന സ്ഥലങ്ങളിൽ കൂടുതൽ ‍‍ജാ​ഗ്രത യു.എസ് പൗരന്മാർ പാലിക്കണമെന്ന് പ്രസ്താവനയിൽ പറയുന്നു. യു.എസ് എംബസി തുർക്കിയിൽ ഒന്നിലധികം തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

 

Related Articles