Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍-യു.എസ് സംഘര്‍ഷത്തിന്റെ കേന്ദ്രമായി ഇറാഖ്; വീണ്ടും 3000 സൈന്യത്തെ അയച്ചു

ബാഗ്ദാദ്: ഇറാന്‍-യു.എസ് സംഘര്‍ഷത്തിന്റെ പുതിയ കേന്ദ്രമാവുകയാണ് ഇപ്പോള്‍ ഇറാഖ്. കഴിഞ്ഞ ദിവസം ഇറാഖിലെ ഇറാന്റെ പിന്തുണയുള്ള സൈനിക മേധാവിയെ കൊലപ്പെടുത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും സംഘര്‍ഷം ആളിപ്പടരുന്നത്. സംഘര്‍ഷത്തിന് ആക്കം കൂട്ടുന്ന നടപടികളാണ് ഇരു രാജ്യങ്ങളില്‍ നിന്നുമുണ്ടാകുന്നത്. 3000ത്തോളം സൈനികരെയാണ് കഴിഞ്ഞ ദിവസം യു.എസ് വീണ്ടും ഇറാഖിലേക്ക് അയച്ചത്.
മേഖലയില്‍ അമേരിക്കന്‍ സേനക്ക് നേരെ വര്‍ധിച്ചു വരുന്ന ഭീഷണികള്‍ക്കിടയില്‍ മുന്‍കരുതലായാണ് സൈന്യത്തെ വിന്യസിച്ചതെന്ന് യു.എസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ അമേരിക്കയുടെ വ്യോമാക്രമണമുണ്ടായത്. ബോംബിങ്ങില്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് (കഞഏഇ) തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്ന് പെന്റഗണ്‍ അറിയിച്ചിരുന്നു. ഇറാഖില്‍ ഇറാന്റെ പിന്തുണയുള്ള പ്രമുഖ സായുധ സൈനിക സംഘമാണ് റെവല്യൂഷനറി ഗാര്‍ഡ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്. ഇറാഖ് സൈനിക കമാന്‍ഡര്‍ അബൂ മഹ്ദി അടക്കം ആക്രമണത്തില്‍ മറ്റു ഏഴ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles