Current Date

Search
Close this search box.
Search
Close this search box.

ഹമാസും സിറിയയും തമ്മില്‍ ബന്ധം പുനഃസ്ഥാപിക്കുന്നതിനെ വിമര്‍ശിച്ച് യു.എസ്

വാഷിങ്ടണ്‍: സിറിയന്‍ ഭരണകൂടവും ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസും തമ്മില്‍ ബന്ധം പുനഃസ്ഥാപിക്കുന്നതിനെ വിമര്‍ശിച്ച് യു.എസ്. കഴിഞ്ഞ മാസം ഇരുകക്ഷികളും തമ്മിലുണ്ടായ അനുരഞ്ജനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച ഹമാസ് പ്രതിനിധി സംഘം സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2012ന് ശേഷം ആദ്യമായാണ് ഹമാസ് നേതൃത്വങ്ങള്‍ സിറിയ സന്ദര്‍ശിക്കുന്നത്. സിറിയന്‍ വിപ്ലവം പൊട്ടിപുറപ്പെട്ട സമയത്ത് സമാധാനപരമായ പ്രതിഷേധങ്ങളെ ഭരണകൂടം ശക്തമായി അടിച്ചമര്‍ത്തിയതിനെ തുടര്‍ന്നാണ് ഹമാസ് സിറിയയുമായുള്ള ബന്ധം വിച്ഛേദിക്കുന്നത്.

അനുരഞ്ജനം ഫലസ്തീന്‍ ജനതയുടെ താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കുകയും മേഖലയിലും പുറത്തും ആഗോള ഭീകരവിരുദ്ധ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles