Current Date

Search
Close this search box.
Search
Close this search box.

തടവുകാരെ കൈമാറുമെന്ന ഇറാൻ റിപ്പോർട്ട് നിഷേധിച്ച് യു.എസ്

വാഷിങ്ടൺ: ഇറാനും യു.എസും തമ്മിൽ തടവുകാരെ കൈമാറുന്നതിന് ധാരണയിലെത്തിയെന്ന ഇറാൻ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് നിഷേധിച്ച് യു.എസ്. മരവിപ്പിച്ച ഇറാനിയൻ ഏഴ് ബില്യൺ ഡോളർ നൽകുന്നതിന് പകരമായി തടവുകാരെ വിട്ടയക്കുന്നതിന് ഇറാനും യു.എസും ധാരണയിലെത്തിയെന്നായിരുന്നു അജ്ഞാത ഉദ്യോ​ഗസ്ഥനെ ഉ​ദ്ധരിച്ച് ഇറാൻ ദേശീയ മാധ്യമങ്ങൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്.

ഇറാൻ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ഉടൻതന്നെ തള്ളിക്കളഞ്ഞു. തടവുകാരെ കൈമാറ്റം ചെയ്യുന്നതിന് ധാരണയിലെത്തിയെന്ന റിപ്പോർട്ട് ശരിയല്ല. ഞങ്ങൾ വ്യക്തമാക്കിയതുപോലെ, ഇറാനിൽ തടവിലാക്കപ്പെടുകയോ കാണാതാവുകയോ ചെയ്യുന്ന അമേരിക്കക്കാരുടെ വിഷയങ്ങൾ ഞങ്ങൾ എപ്പോഴും ഉയർത്തുന്നു. അവരുടെ കുടംബവുമായി അവരെ ചേർത്തുവെക്കുന്നതുവരെ ഞങ്ങൾ അവസാനിപ്പിക്കുകയില്ല -നെഡ് പ്രൈസ് പറഞ്ഞു.

Related Articles