Current Date

Search
Close this search box.
Search
Close this search box.

ഇറാനെതിരെയുള്ള യു.എന്‍ ഉപരോധം പുന:സ്ഥാപിക്കണമെന്ന് യു.എസ്

വാഷിങ്ടണ്‍: ഇറാനെതിരെയുള്ള അന്താരാഷ്ട്ര ഉപരോധം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യു.എസ് ഭരണകൂടം ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. 2015ലെ ആണവകരാര്‍ ഉടമ്പടിയിലെ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് അമേരിക്ക ഉപരോധത്തിന് ആവശ്യമുന്നയിച്ചത്. എന്നാല്‍ ആണവ കരാറില്‍ അവശേഷിക്കുന്ന രാജ്യങ്ങള്‍ ഈ നീക്കത്തിന് എതിരാണ്.

അന്താരാഷ്ട്ര ഉപരോധം തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തെ ഇറാനും യൂറോപ്യന്‍ സര്‍ക്കാരുകളും എതിര്‍ക്കുകയാണ് ചെയ്തത്. വ്യാഴാഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയാണ് ഉപരോധമാവശ്യപ്പെട്ട് യു.എന്‍ സുരക്ഷ കൗണ്‍സില്‍ പ്രസിഡന്റിന് കത്ത് നല്‍കിയത്. യു.എന്നിന്റെ 2231 പ്രമേയമനുസരിച്ച് ഇറാനിനെതിരെ വീണ്ടും ഉപരോധമേര്‍പ്പെടുത്താന്‍ യു.എസിന് അവകാശമുണ്ടെന്നും പിന്നീട് പോംപിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറാനും ആറ് ലോകശക്തികളും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ നേരെ ചൊവ്വേയാണെന്നാണ് കരുതുന്നത്. ഇത് വളരെ ലളിതമാണ്. ഇന്ന് മുതല്‍ 31 ദിവസത്തിനുള്ളില്‍ ഈ യു.എന്‍ പ്രമേയം പ്രാബല്യത്തില്‍ വരും. അമേരിക്ക അവ ശക്തമായി നടപ്പാക്കുകയും ചെയ്യും. പോംപിയോ കൂട്ടിച്ചേര്‍ത്തു. മറ്റു യു.എസ് സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ തങ്ങളുടെ ബാധ്യതകള്‍ പാലിക്കുമെന്നാണ് കരുതുന്നതെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു.

2018ലാണ് ഇറാന്റെ നേതൃത്വത്തിലുള്ള ആണവ കരാറില്‍ നിന്ന് ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്‍വാങ്ങിയത്. ഇതോടെ ഇറാനും യു.എസും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വീണ്ടും ശക്തമാകുകയായിരുന്നു.

 

Related Articles