Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി വധം: എം.ബി.എസിനെ ന്യായീകരിച്ച് യു.എസ്

വാഷിങ്ടണ്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ ഉപരോധ നടപടികള്‍ കൈകൊള്ളുകയില്ലെന്ന തീരുമാനത്തെ ന്യായീകരിച്ച് ബൈഡന്‍ ഭരണകൂടം. 2018ല്‍ സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണിത്. സൗദി-യു.എസ് ബന്ധം ശരിയായ രീതിയിലാക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് വാഷിങ്ടണില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സൗദി-യു.എസ് ബന്ധം വിച്ഛേദിക്കാതെ പുനഃപരിശോന നടത്താനാണ് ബൈഡന്‍ ഭരണകൂടം ശ്രമിക്കുകന്നതെന്ന് പ്രൈസ് കൂട്ടിച്ചേര്‍ത്തു. ബിന്‍ സല്‍മാനെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് വാഷിങ്ടണ്‍ പോസ്റ്റ് പ്രസാധകരില്‍ നിന്ന് ഉയരുന്നത്. വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റായിരുന്നു ജമാല്‍ ഖഷോഗി.

Related Articles