Current Date

Search
Close this search box.
Search
Close this search box.

ഖഷോഗിയുടെ മരണത്തിന് ഉത്തരം കിട്ടും വരെ അന്വേഷിക്കും: യു.എസ്

വാഷിങ്ടണ്‍: തുര്‍ക്കിയിലെ സൗദി എംബസിയില്‍ വെച്ച് കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മക്കള്‍ക്ക് സൗദി പണവും (ബ്ലഡ് മണി) വീടും നല്‍കുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. നഷ്ടപരിഹാരമെന്ന നിലയില്‍ ഖഷോഗിയുടെ നാല് മക്കള്‍ക്കും മില്യണ്‍ ഡോളറുകള്‍ വില വരുന്ന വീടുകളും അഞ്ചക്ക തുകയും വാഗ്ദാനം നല്‍കിയതയാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. തങ്ങളുടെ പിതാവിനെ കൊലപ്പെടുത്തിയത് സൗദിയാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനും കുട്ടികളെ സ്വാധീനിക്കാനും വേണ്ടിയാണ് വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പണം എത്രയാണെന്ന് വ്യക്തമല്ലെങ്കിലും പതിനായിരം ഡോളര്‍ ആണെന്ന തരത്തിലും റിപ്പോര്‍ട്ടുണ്ട്. ഖഷോഗിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള സൗദി അധികൃതരുമായി ബന്ധപ്പെട്ടാണ് ബ്ലഡ് മണി നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2018 ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല ചെയ്യപ്പെട്ടത്. സൗദിയെ വിമര്‍ശിച്ച് കോളങ്ങള്‍ എഴുതിയിരുന്ന മാധ്യമപ്രവര്‍ത്തകനായ ഖഷോഗിയുടെ കുടുംബം സൗദിയിലാണ് താമസം.

Related Articles