Current Date

Search
Close this search box.
Search
Close this search box.

ഇറാനെതിരായ യുദ്ധം: ട്രംപിന്റെ അധികാരം കുറക്കുന്ന പ്രമേയം കോണ്‍ഗ്രസ് പാസാക്കി

വാഷിങ്ടണ്‍: ഇറാനെതിരെ യുദ്ധം ചെയ്യാനുള്ള യു.എസ് പ്രസിഡന്റിനുള്ള അധികാരം വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രമേയം യു.എസ് പ്രതിനിധി സഭ പാസാക്കി. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച് യു.എസ് സെനറ്റില്‍ വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ ജനുവരിയില്‍ ഇറാന്‍ സൈനിക മേധാവി ജനറല്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ട ട്രംപിന്റെ നടപടിക്കുള്ള ശാസന എന്ന നിലക്കാണ് പ്രമേയം പാസാക്കിയത്. ഇതിനു പിന്നാലെ ഇറാന്‍-യു.എസ് സംഘര്‍ഷം വലിയ രീതിയില്‍ വര്‍ധിച്ചിരുന്നു.

45നെതിരെ 55 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്. പ്രമേയം അംഗീകരിക്കുന്നതിനായി ഫെബ്രുവരി 13ന് എട്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്നിരുന്നു. പ്രമേയം ട്രംപിന് അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ഇത് വീറ്റോ ചെയ്യുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. വീറ്റോ മറികടക്കണമെങ്കില്‍ യു.എസ് പ്രതിനിധി സഭയിലും സെനറ്റിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്.

Related Articles