Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയുടെ മിസൈല്‍ പരീക്ഷണം: എതിര്‍ത്ത് യു.എസ്

അങ്കാറ: റഷ്യന്‍ നിര്‍മിത എസ് 400 മിസൈല്‍ സംവിധാനങ്ങളുടെ പരീക്ഷണം നടത്തിയ തുര്‍ക്കിയുടെ നടപടിയെ എതിര്‍ത്ത് അമേരിക്ക. യു.എസിന്റെ കടുത്ത എതിര്‍പ്പ് വകവെക്കാതെയാണ് കഴിഞ്ഞ ദിവസം തുര്‍ക്കി റഷ്യയില്‍ നിന്നുള്ള അത്യാധുനിക പ്രതിരോധ സംവിധാന രംഗത്തേക്ക് എസ് 400 മിസൈലുകള്‍ പരീക്ഷിച്ചത്. കഴിഞ്ഞ ദിവസം കരിങ്കടലിന് സമീപം സിനോപം നഗരത്തിലായിരുന്നു മിസൈല്‍ പരീക്ഷണം. ഇതിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍ പരീക്ഷണം നടത്തിയത് സ്ഥിരീകരിക്കാനോ നിരസിക്കാനോ തുര്‍ക്കി പ്രതിരോധ മന്ത്രാലയം തയാറായിട്ടില്ല. തുര്‍ക്കി ഇതുവരെ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പരീക്ഷണത്തെ എതിര്‍ത്ത് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ശനിയാഴ്ചയാണ് പ്രസ്താവന പുറത്തിറക്കിയത്. റഷ്യയുടെ പ്രതിരോധ സംവിധാനം ഒരു നാറ്റോ സഖ്യം വാങ്ങുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് നേരത്തെയും യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് പ്രസ്താവിച്ചിരുന്നു.

Related Articles