Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി: മുസ്‌ലിം വിരുദ്ധ കലാപത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എസ്

ന്യൂയോര്‍ക്ക്: ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ കലാപത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എസ് മത സ്വാതന്ത്ര്യ കമീഷന്‍. മുസ്‌ലിംകളെ ഉന്നംവെച്ചുള്ള കലാപത്തെ കമീഷന്‍ അപലപിച്ചു. ഇന്ത്യന്‍ ഭരണകൂടം മുസ്‌ലിംകളുടെ സംരക്ഷണ കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ടോണി പെര്‍കിന്‍സ് ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപകാരികള്‍ മുസ്‌ലിംകള്‍ക്കെതിരില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഡല്‍ഹിയിലെ കലാപം ദു:ഖകരമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറിസിന്റെ വക്താവ് സ്‌റ്റെഫാനി ദുജാറിക് വ്യക്തമാക്കി. മേഖലയില്‍ ആക്രമണം അഴിച്ചുവിടുന്ന കലാപക്കാരെ തടയാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. സമാധാനപരമായി പ്രതിഷേധിക്കാന്‍ അനുവദിക്കണം. സുരക്ഷ സേന സംയമനം പാലിക്കണം- ദുജാറിക് വ്യക്തമാക്കി.

Related Articles