Current Date

Search
Close this search box.
Search
Close this search box.

സഹായമെത്തിക്കാന്‍ സിറിയന്‍ അതിര്‍ത്തി തുറക്കണമെന്ന് യു.എസ്

വാഷിങ്ടണ്‍: റഷ്യ അടച്ച സിറിയന്‍ അതിര്‍ത്തി തുറക്കണമെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സിലിനോട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ലോക രാഷ്ട്രങ്ങളുടെ നിഷ്‌ക്രീയത്വം ലജ്ജിപ്പിക്കുന്നതാണെന്ന് തിങ്കളാഴ്ച നടന്ന വെര്‍ച്വല്‍ സുരക്ഷാ കൗണ്‍സില്‍ സെഷനില്‍ ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. പത്ത് വര്‍ഷമായി സിറിയയെ ദുരിതത്തിലാഴ്ത്തിയ ആഭ്യന്തര യുദ്ധത്തില്‍ അദ്ദേഹം അനിഷ്ടം പ്രകടിപ്പിച്ചു.

ശരിയായ നടപടികള്‍ സ്വീകരിക്കുന്നതിന് നമ്മുടെ ഹൃദയങ്ങളില്‍ എങ്ങനെ പൊതു മാനുഷികത കണ്ടെത്താന്‍ കഴിയാതിരിക്കും. നിങ്ങള്‍ നിങ്ങളുടെ ഹൃദയങ്ങളിലേക്ക് നോക്കൂ. നാം എന്തെങ്കിലും ചെയ്യേണ്ടതുണ്ട്, ജനതയെ സംരക്ഷിക്കാന്‍ എന്തെങ്കിലും പ്രവര്‍ത്തിക്കേണ്ടതുണ്ട്. അത് നമ്മുടെ ഉത്തരവാദിത്തമാണ്. അത് ചെയ്യുന്നില്ലായെങ്കില്‍ നാം ലജ്ജിക്കണം -ബ്ലിങ്കന്‍ പറഞ്ഞു. സിറിയയിലെ ഭൂരിപക്ഷവും യു.എന്നിന്റെ ദുരിതാശ്വാസ-സഹായ പദ്ധതികളാണ് ആശ്രിയിക്കുന്നത്. തുര്‍ക്കി ബാബ് അല്‍ ഹവ അതിര്‍ത്തിയിലൂടെ മാത്രമേ 2020 ജൂലൈ വരെ സിറിയയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.

Related Articles