Current Date

Search
Close this search box.
Search
Close this search box.

അമേരിക്കന്‍ സൈന്യത്തെ ഇറാന്‍ ഭീകരരായി പ്രഖ്യാപിച്ചു

തെഹ്‌റാന്‍: അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇതിന് അംഗീകാരം നല്‍കുന്ന ബില്ലിനാണ് ചൊവ്വാഴ്ച ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. കഴിഞ്ഞ ദിവസം ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യു.എസ് കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പാര്‍ലമെന്റ് നടപടി.

വെള്ളിയാഴ്ച ഇറാഖിലെ ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ പ്രധാന വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ തലവനാണ് കൊല്ലപ്പെട്ട സുലൈമാനി.

Related Articles