Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയുടെ സ്വാതന്ത്ര്യത്തില്‍ യു.എസിന് അമര്‍ഷം: ഉര്‍ദുഗാന്‍

അങ്കാറ: തുര്‍ക്കിയുടെ സ്വാതന്ത്ര്യത്തില്‍ യു.എസ് കുപിതരാവുകയാണെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു. റഷ്യയുമായി തുര്‍ക്കി ഏര്‍പ്പെട്ട ആയുധ കരാര്‍ റദ്ദാക്കാന്‍ യു.എസ് സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും തുര്‍ക്കിയിലെ സ്വാതന്ത്ര്യത്തില്‍ യു.എസിന് അമര്‍ഷമാണെന്നും ഉര്‍ദുഗാന്‍ തുറന്നടിച്ചു.

റഷ്യയുമായി എസ്. 400 പ്രതിരോധ സംവിധാനം വാങ്ങുന്നതിലെ അമര്‍ഷമല്ല ഇത്. തുര്‍ക്കി അവരുടെ പ്രാദേശിക വികസനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം നടപ്പാക്കുന്നതിലും പ്രത്യേകിച്ച് സിറിയയിലെ ഇടപെടലുമാണ് അവരെ രോഷാകുലരാക്കുന്നത്. തുര്‍ക്കി സിറിയയിലെ കുര്‍ദ് മേഖലകളില്‍ സൈനിക സാന്നിധ്യം ശക്തമാക്കുമെന്നും കുര്‍ദ് തീവ്രവാദികളെ തുരത്തുമെന്നും അദ്ദേഹം പറഞ്ഞു. സിറിയയിലെ കുര്‍ദ് വിഘടനവാദികള്‍ക്ക് തുര്‍ക്കി വിരുദ്ധ മുന്നണിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles