Current Date

Search
Close this search box.
Search
Close this search box.

ബന്ധത്തില്‍ ‘പുതിയ അധ്യായ’വുമായി താലിബാനും യു.എസും

ദോഹ: താലിബാന്‍ മുതിര്‍ന്ന ഉദ്യാഗസ്ഥരും യു.എസ് പ്രതിനിധികളും ബന്ധത്തില്‍ ‘പുതിയ അധ്യായം’ തുറക്കാന്‍ ഖത്തറില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി ഉന്നത അഫ്ഗാന്‍ നയതന്ത്രജ്ഞന്‍. 20 വര്‍ഷത്തെ സൈനിക സാന്നിധ്യം അവസാനിപ്പിച്ച് ആഗസ്റ്റില്‍ യു.എസ് അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങുകയും, താലിബാന്‍ അധികാരത്തിലേറുകയും ചെയ്തതിന് ശേഷം ആദ്യമായാണ് ഇരുരാഷ്ട്രങ്ങളും കൂടിക്കാഴ്ച നടത്തുന്നത്. ശനിയാഴ്ച ദോഹയില്‍ വെച്ചാണ് വ്യക്തിതല കൂടിക്കാഴ്ച നടന്നത് -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

മാനുഷിക സഹായവും, യു.എസിന്റെ അന്തിമ പിന്മാറ്റത്തിന് വഴിയൊരുക്കിയ യു.എസ്-താലിബാന്‍ കരാര്‍ നടപ്പിലാക്കുകയുമാണ് അഫ്ഗാന്‍ പ്രതിനിധികളുടെ ശ്രദ്ധയെന്ന് അഫ്ഗാന്‍ ആക്ടിങ് വിദേശകാര്യ മന്ത്രി മുല്ല അമീര്‍ ഖാന്‍ മത്തഖി പറഞ്ഞു.

അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്കിലെ കരുതല്‍ ധനത്തിന്മേലുള്ള നിരോധനം നീക്കിതരണമെന്ന് അഫ്ഗാന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. അഫ്ഗാന്‍ ജനതക്ക് കോവിഡ് -19 വാക്‌സിന്‍ യു.എസ് നല്‍കും. താലിബാന്‍ പ്രതിനിധി സംഘം യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles