Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്ക് കുടിയേറ്റ പദ്ധതി: ഇസ്രായേലിലെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യു.എസ്

വെസ്റ്റ് ബാങ്ക് : വെസ്റ്റ് ബാങ്ക് കുടിയേറ്റ പദ്ധതിയുമായി ഇസ്രായേല്‍ മുന്നോട്ടു നീങ്ങുന്നതിനിടെ രാജ്യത്ത് താമസിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യു.എസ് എംബസി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഗസ്സയിലും താമസിക്കുന്ന പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും ഇവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ പാടില്ലെന്നും ജറൂസലേമിലെ യു.എസ് എംബസി മുന്നറിയിപ്പ് നല്‍കി.

കിഴക്കന്‍ ജറൂസലേം,ജോര്‍ദാന്‍ താഴ്‌വര എന്നിവയുള്‍പ്പെടെയുള്ള അധിനിവേശ വെസ്്റ്റ് ബാങ്കിന്റെ സിംഹ ഭാഗവും ഇസ്രായേലിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതിയായ Israel’s annexation planഉമായി മുന്നോട്ടു പോകുന്നതിനിടെയാണ് അമേരിക്കന്‍ എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. പൗരന്മാര്‍ ഉയര്‍ന്ന ജാഗ്രത പാലിക്കണമെന്നും അവരുടെ സുരക്ഷ അവബോധം വര്‍ധിപ്പിക്കുന്നതിന് ഉചിതമായ നടപടികള്‍ കൈകൊള്ളണമെന്നുമാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചത്.

Related Articles