Current Date

Search
Close this search box.
Search
Close this search box.

താലിബാന്റെ പ്രസ്താവനയെ ‘പോസിറ്റീവായി’ കാണുന്നു: തുര്‍ക്കി

ങ്കാറ: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത ശേഷം താലിബാന്‍ വക്താക്കള്‍ നടത്തിയ പ്രസ്താവനയെ പോസിറ്റീവായി കാണുന്നുവെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. രാജ്യത്തെ വിദേശ എംബസികളെ സംരക്ഷിക്കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതുമാപ്പ് നല്‍കുകയും ചെയ്യുകയാണെന്ന കഴിഞ്ഞ ദിവസത്തെ താലിബാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തുര്‍ക്കി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടി താലിബാന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ അഫ്ഗാന്‍ പാര്‍ട്ടികളുമായി തുര്‍ക്കി സംഭാഷണം നടത്തുകയാണെന്നും വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവുസോഗ്ലു പറഞ്ഞു.

‘രാജ്യം ആദ്യം ശാന്തമാകണം, താലിബാന്റെ സന്ദേശങ്ങള്‍ ഞങ്ങള്‍ ക്രിയാത്മകമായി കാണുന്നു, അവ പ്രവര്‍ത്തി മണ്ഡലത്തില്‍ കൊണ്ടുവരുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷക്കായുള്ള സൈനിക ഭാഗം തുര്‍ക്കി കൈകാര്യം ചെയ്യും. സുരക്ഷ ചുമതല ഞങ്ങള്‍ ഏറ്റെടുത്ത് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ സുരക്ഷ സ്ഥാപിച്ചതിനുശേഷം, ഞങ്ങളുടെ പൗരന്മാരെയും മറ്റ് രാജ്യങ്ങളിലെ പൗരന്മാരെയും രക്ഷപ്പെടുത്താന്‍ ഞങ്ങള്‍ സഹായിക്കുമെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുര്‍ക്കി ഒരിക്കലും അഫ്ഗാനിസ്ഥാനിലേക്ക് യുദ്ധം ചെയ്യാന്‍ വേണ്ടി സൈന്യത്തെ അയച്ചിട്ടില്ലെന്നും വിമാനത്താവളം കൈകാര്യം ചെയ്യുന്നതിനും സുരക്ഷയ്ക്കും മാത്രമാണ് സൈന്യത്തെ അയച്ചതെന്നും അദ്ദേഹം അടിവരയിട്ടുപറഞ്ഞു.

താലിബാനെ ഭയന്ന് ഏകദേശം 15,000 അഫ്ഗാന്‍ പൗരന്മാരാണ് തിങ്കളാഴ്ച അഫ്ഗാന്‍ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയത്. തുടര്‍ന്ന് തുര്‍ക്കിയും യു.എസും മറ്റ് പങ്കാളികളായ രാജ്യങ്ങളും എയര്‍പോര്‍ട്ടിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും ആളുകളെ മാറ്റാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച ആരംഭിച്ചിതായി പെന്റഗണ്‍ ഇന്നലെ രാത്രി അറിയിച്ചിരുന്നു. ഇപ്പോള്‍ വിമാനത്താവളം സാധാരണഗതിയിലായെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

തുര്‍ക്കിയും യു.എസും മറ്റ് പങ്കാളികളായ രാജ്യങ്ങളും എയര്‍പോര്‍ട്ടിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും ആളുകളെ മാറ്റാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിമാനത്താവളം ഇപ്പോള്‍ സാധാരണനിലയിലായെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles