Current Date

Search
Close this search box.
Search
Close this search box.

യു.എസ് വൈദികന്‍ ആന്‍ഡ്രൂ ബ്രണ്‍സനെ തുര്‍ക്കി വിട്ടയച്ചു

അങ്കാറ: തുര്‍ക്കി അറസ്റ്റു ചെയ്ത് ജയിലിലടച്ച് യു.എസ് പുരോഹിതന്‍ ആന്‍ഡ്രൂ ബ്രണ്‍സനെ വിട്ടയച്ചു. മൂന്നു വര്‍ഷത്തെ തടവു ശിക്ഷക്കു ശേഷമാണ് അദ്ദേഹത്തെ അമേരിക്കയിലേക്ക് തിരിച്ചയച്ചത്. ബ്രണ്‍സന്റെ അറസ്റ്റ് മൂലം തുര്‍ക്കി- അമേരിക്ക നയതന്ത്രബന്ധത്തില്‍ ഉലച്ചിലുണ്ടായിരുന്നു.

കഴിഞ്ഞ 20 വര്‍ഷത്തോളമായി തുര്‍ക്കിയില്‍ കഴിഞ്ഞിരുന്ന ബ്രണ്‍സനെ ചാരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുവെന്നും കാണിച്ച് 2016ലാണ് അറസ്റ്റു ചെയ്തത്. 50കാരനായ ബ്രന്‍സണ്‍ വിവിധ കുറ്റകൃത്യങ്ങളിലായി മൂന്നു വര്‍ഷവും ഒരു മാസവും 15 ദിവസവുമാണ് തടവില്‍ കഴിഞ്ഞത്.
ജയിലില്‍ നിന്നും മോചിതനായ ശേഷം ശനിയാഴ്ച തന്നെ അദ്ദേഹം യു.എസിലേക്ക് പുറപ്പെട്ടു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈദികനെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഉടന്‍ തന്നെ അദ്ദേഹത്തെ സന്ദര്‍ശിക്കുമെന്നും ട്രംപ് അറിയിച്ചു.

Related Articles